കണ്ണൂര്‍ (www.evisionnews.co): ദേശീയ പാതയില്‍ തളിപ്പറമ്പില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ആശുപത്രി ജീവനക്കാരന്‍ മരിച്ചു. റിട്ട. മിലിട്ടറി ജീവനക്കാരനായ കൊട്ടിലയിലെ കുഞ്ഞപ്പന്‍- സതി ദമ്പതികളുടെ മകന്‍ എസ്.കെ അനൂപ് ലാല്‍ (32)ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഏഴാംമൈലില്‍ കാസര്‍കോട് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ബസും അനൂപ് ലാല്‍ സഞ്ചരിച്ച ബൈക്കും കൂട്ടിയടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനൂപിനെ പരിയാരം കണ്ണൂര്‍ മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ കടന്നപ്പള്ളി സ്വദേശി ധന്യ. സഹോദരി എസ്.കെ. അശ്വതി.

Post a Comment
0 Comments