കാസര്‍കോട് (www.evisionnews.co): നാഷണല്‍ ഹൈവേയിയില്‍ അടിയന്തിര അറ്റകുറ്റപ്പണികള്‍ നടത്തി ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കാസര്‍കോട് നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി ആഭിമുഖ്യത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ കാസര്‍കോട് നാഷണല്‍ ഹൈവേ വിഭാഗം ഓഫീസ് ഉപരോധിച്ചു. ദേശീയപാത അധികൃതര്‍ ജില്ലയോട് കാണിക്കുന്നത് കൊടിയ അനാസ്ഥയാണ്. കാല്‍നട യാത്ര പോലും സാധ്യമാകാത്ത വിധം തകര്‍ന്നുകിടക്കുന്ന ദേശീയ പാതയിലൂടെയുള്ള ഗതാഗതം നരക തുല്ല്യമാണ്.
ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന ഉറപ്പുകള്‍ ജലരേഖയായി മാറിയ സാഹചര്യത്തിലാണ് സമരത്തിന് മുന്നോട്ടു വന്നതെന്ന് നേതാക്കള്‍ പറഞ്ഞു. ഉപരോധം മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ എ.എം കടവത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കരുണ്‍താപ്പ സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹിമാന്‍, കെ.പി. സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, ടി.ഇ അബ്ദുല്ല, അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, എം.എച്ച് ജനാര്‍ദ്ധനന്‍, കരിവെള്ളൂര്‍ വിജയന്‍, പി.എം മുനീര്‍ ഹാജി, അഷ്റഫ് എടനീര്‍, മാഹിന്‍ കേളോട്ട്, ആര്‍. ഗംഗാധരന്‍, കെ. ഖാലിദ്, സി.ബി അബ്ദുല്ല ഹാജി, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, പി. അബ്ദുല്‍ റഹിമാന്‍ ഹാജി, ഇ. അബൂബക്കര്‍ ഹാജി, ബീഫാത്തിമ ഇബ്രാഹിം സാഹിന സലീം, സഹീര്‍ ആസിഫ്, എ. അഹമ്മദ് ഹാജി, ആര്‍.പി രമേശ് ബാബു, എം. പുരുഷോത്തമന്‍ നായര്‍, പി.ഡി.എ റഹിമാന്‍, കെ.ബി കുഞ്ഞാമു, ഹനീഫ് ചേരങ്കൈ, ഹാരിസ് ചൂരി, കാലിദ് പച്ചക്കാട്, കെ.എ അബ്ദുല്ലക്കുഞ്ഞി, മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, കുഞ്ഞി വിദ്യാനഗര്‍, വട്ടക്കാട് മഹ്മൂദ്, മുനീര്‍ ബാങ്കോട്, ജി. നാരായണന്‍, കെ.പി നാരായണന്‍, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത് എം.എ നജീബ്,നാം ഹനീഫ്, റഫീക്ക്, ജമീല അഹമ്മദ്, കമലാക്ഷ സുവര്‍ണ്ണ, പി.കെ വിജയന്‍, സി.ജി ടോണി, വിജയന്‍ കണ്ണീരം, ശശിധരന്‍, വിജയകുമാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments