Type Here to Get Search Results !

Bottom Ad

രണ്ടാള്‍ പൊക്കത്തിലുള്ള വെള്ളക്കെട്ടില്‍ വീണ മധ്യവയസ്‌കനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി


കാഞ്ഞങ്ങാട് (www.evisionnews.co): വെള്ളക്കെട്ടില്‍ വീണ മധ്യവയസ്‌കനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പാലക്കാലിലെ മീത്തലെ പുരയില്‍ അശോകനാണ് (48) അരയി കോവിലകത്തിനടുത്ത അരയാലിന്‍ കീഴില്‍ വിഷ്ണു മൂര്‍ത്തി ക്ഷേത്രത്തിന് പടിഞ്ഞാറ് കോട്ടക്കടവ് തൂക്കു പാലത്തിലേക്കുള്ള നടപ്പാതയ്ക്ക് ഇടതുവശമുള്ള രണ്ടാള്‍ പൊക്കത്തിലുള്ള വെള്ളക്കെട്ടില്‍ വീണത്. നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട എ. നാരായണി, പി.കെ കാര്‍ത്യായനി, പി.കെ വിജിത എന്നിവര്‍ ആളുകളെ വിളിച്ചുകൂട്ടുകയും പി.കെ സുധാകരന്‍, പി.പി മധു, പി. സത്യന്‍, പി. ഭാസ്‌ക്കരന്‍ അപകടസ്ഥലത്ത് തന്നെ പ്രഥമ ശുശ്രൂഷ നല്‍കുകയുമായിരുന്നു. ജില്ലാ ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച അശോകന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.




Post a Comment

0 Comments

Top Post Ad

Below Post Ad