Type Here to Get Search Results !

Bottom Ad

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആസ്പത്രിയിലെത്തിയ ഓപ്പറേഷന്‍ തിയറ്ററിനുള്ളില്‍ മരിച്ചനിലയില്‍

ചെറുവത്തൂര്‍ (www.evisionnews.co): ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആസ്പത്രിയില്‍ പ്രവേശിപ്പിച്ച രോഗി ഓപ്പറേഷന്‍ തിയറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സെന്‍ട്രല്‍ പ്രൊവിഡന്റ് ഫണ്ട് കണ്ണൂര്‍ ഓഫീസിലെ ഇന്‍സ്‌പെക്റ്റര്‍ കൊടക്കാട് ആനിക്കാടി സ്വദേശി പി. പത്മനാഭനെ(58) യാണ് ചെറുവത്തൂരിലെ സ്വകാര്യ ആസ്പത്രിയിലെ ഓപ്പറേഷന്‍ ട്രേയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ഇയാള്‍ ധരിച്ചിരുന്ന ലുങ്കി ഓപ്പറേഷന്‍ ടേബിളിന്റെ മുകളില്‍ കാണപ്പെട്ടു. മൂക്കില്‍ നിന്നും വായില്‍ നിന്നും രക്തമൊലിക്കുന്ന നിയലയിലായിരുന്നു മൃതദേഹം. മൂന്നിന് രാവിലെ ഒമ്പത് മണിയോടെയാണ് ഇയാള്‍ ആസ്പത്രിയിലെത്തിയത്. തുടര്‍ന്ന് അഡ്മിറ്റ് ചെയ്തു. വിവരമറിയിച്ചതിനെ തുടര്‍ന്ന് വീട്ടില്‍ നിന്നും ഭാര്യ ശാന്ത ആസ്പത്രിയിലെത്തി. പിറ്റേന്ന് രാവിലെ അഞ്ചരയോടെ ഭാര്യ മുറിക്ക് വെളിയില്‍ പോയി തിരിച്ചുവന്നപ്പോള്‍ ഭര്‍ത്താവിനെ കാണാനില്ലെന്നും ആ വിവരം അറിയിച്ചെന്നുമാണ് ആസ്പത്രി അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരം. 

തുടര്‍ന്ന് ഇയാള്‍ വീട്ടിലേക്ക് പോയിരിക്കുമെന്ന് കരുതി ഭാര്യ ആസ്പത്രി ബില്ലടച്ച് തിരിച്ചുപോയി. എന്നാല്‍ ഏറെ വൈകിട്ടും ഇയാള്‍ വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ വിവരമറിയിക്കുകയും തുടര്‍ന്നാണ് രാത്രി പത്തു മണിയോടെ മൃതദേഹം ഓപ്പറേഷന്‍ തിയറ്ററില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ചന്തേര പോലീസ് സ്ഥലത്തെത്തി. ഫോറന്‍സിക്, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. മരിച്ചെന്ന് കരുതുന്ന ദിവസം രാവിലെ ഇയാള്‍ ഓപ്പറേഷന്‍ തിയറ്ററിലേക്ക് കയറിപ്പോകുന്നതായി സിസിടിവി ദൃശ്യം വ്യക്തമാക്കുന്നതായി പോലീസ് പറഞ്ഞു. ഉച്ചയോടെ പെരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം ചെയ്ത മൃതദേഹം വൈകിട്ടോടെ സംസ്‌കരിച്ചു. ജയകൃഷ്ണന്‍ (ഇസാഫ് മഞ്ചേശ്വരം), അക്ഷയ (ഗാഡ്ഗോം എറണാകുളം) മക്കളാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad