Type Here to Get Search Results !

Bottom Ad

16കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ ഐ.ടി.ഐ വിദ്യാര്‍ത്ഥി അറസ്റ്റില്‍

കാസര്‍കോട് (www.evisionnews.co): പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഐ.ടി.ഐ വിദ്യാര്‍ത്ഥിയെ പത്തനംതിട്ട പോലീസ് അറസ്റ്റ് ചെയ്തു. പരപ്പക്ക് അടുത്ത ആദിവാസി കോളനിയിലെ പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ കള്ളാറിലെ വിഷ്ണുവിനെ (21)യാണ് വെള്ളരിക്കുണ്ട് പോലീസിന്റെ നിര്‍ദേശ പ്രകാരം പത്തനംതിട്ടയില്‍ അറസ്റ്റു ചെയ്തത്. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ പ്രതിഭാനഗറില്‍ സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടി പരിശോധിക്കാന്‍ ചെന്നിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് ഇക്കാര്യം ഡോക്ടര്‍ വെള്ളരിക്കുണ്ട് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പിന്നീട് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിന് വിധേയമാക്കിയപ്പോഴാണ് അടുത്ത ബന്ധുവായ യുവാവ് ലൈംഗീക പീഡനത്തിന് ഇരയാക്കിയതായി വെളിപ്പെടുത്തിയത്. തുടര്‍ന്നാണ് വെള്ളരിക്കുണ്ട് പോലീസ് പത്തനംതിട്ടയില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിനിയായ വിഷ്ണുവിനെതിരെ കേസെടുത്തത്. പെണ്‍കുട്ടി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad