ന്യൂഡല്‍ഹി (www.evisionnews.co): പുതിയ മോട്ടോര്‍ വാഹന ഭേദഗതി നിയമം പ്രാബല്യത്തില്‍ വന്നതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ നിലപാട് പരസ്യമാക്കി രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിങ്. പിഴ തുക കൂട്ടിയതും അപകട സാധ്യതകള്‍ കുറയ്ക്കുന്നതും തമ്മില്‍ വലിയ ബന്ധമില്ലെന്നും ഇത്തരമൊരു നടപടി അഴിമതി കൂട്ടുന്നതിന് മാത്രമേ ഉപകരിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''നിയമലംഘനം നടത്തുന്നവരില്‍ നിന്നും വലിയ തുക പിഴ വാങ്ങില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല. എന്നാല്‍ പിഴ തുക കുറയ്ക്കുന്ന കാര്യം ആലോചനയിലുണ്ട്. ഇന്ന് വിളിച്ചുചേര്‍ക്കുന്ന പ്രത്യേക യോഗത്തില്‍ അക്കാര്യം ചര്‍ച്ച ചെയ്യും. കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം സെപ്റ്റംബര്‍ ഒന്ന് മുതലാണ് രാജസ്ഥാനിലും നടപ്പില്‍ വരുത്തിയത്. കേന്ദ്രസര്‍ക്കാരിന്റെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന് കഴിയില്ല. എന്നാല്‍ പിഴ തുകയുമായി ബന്ധപ്പെട്ട കാര്യം അവലോകനം ചെയ്യും.

Post a Comment
0 Comments