കാസര്‍കോട് (www.evisionnews.co): ഉളിയത്തടുക്കയിലെ പരിസര പ്രദേശങ്ങളിലും സാമൂഹിക വിരുദ്ധരും കഞ്ചാവ് സംഘങ്ങളും അഴിഞ്ഞാടുന്നത് പതിവായി. പരസ്പരം ഏറ്റുമുട്ടലുകളും പോര്‍ വിളികളും നടത്തുന്ന സംഘം മോഷണ പരമ്പരക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈയിടെയായി ഒറ്റരാത്രികൊണ്ട് മൂന്ന് കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്.
പകല്‍ സമയങ്ങളില്‍ വീടുപൂട്ടി പോകുന്നവരെ നോക്കിനിന്ന് മോഷണം നടത്തുന്ന പതിവ് ഈ സംഘങ്ങള്‍ക്കുണ്ട്. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത കുട്ടികളാണ് മോഷണങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം. ഇതു സംബന്ധിച്ച് വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കാന്‍ തയാറാവാത്ത അതിനാലാണ് മോഷ്ടാക്കള്‍ക്ക് വീണ്ടും കടയില്‍ കയറി മോഷണം നടത്താന്‍ പ്രേരണയായത്.
നാട്ടുകാരും വ്യാപാരികളും ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. രാത്രികാല പോലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും പ്രതികള്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.

Post a Comment
0 Comments