ചെമ്പിരിക്ക (www.evisionnews.co): എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ ചങ്ങാതിക്കൂട്ടം പരിപാടിയുടെ ഭാഗമായി എം.എസ്.എഫ് ചെമ്പിരിക്ക ശാഖാ കമ്മിറ്റി സംഘടിപ്പിച്ച മിനി പോസ്റ്റ് ഷൂട്ടൗട് മത്സരം ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. 2018-19 വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എപ്ലസ് നേടിയ സിഎ ആയിഷയ്ക്ക് എം.എസ്.എഫ് ചെമ്പിരിക്ക ശാഖയുടെ ഉപഹാരം ഖത്തര്‍ കെ.എം.സി.സി ഉദുമ മണ്ഡലം വൈസി പ്രസിഡന്റ് അസ്ലം ചെമ്പിരിക്ക കൈമാറി.അധ്യാപന മേഖലയില്‍ ദീര്‍ഘകാലമായി സേവനമനുഷ്ഠിക്കുന്ന മജീദ് ചെമ്പിരിക്കയ്ക്കുള്ള ഉപഹാരം എം എസ് എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് കൈമാറി.
ചടങ്ങില്‍ എം.എസ്.എഫ് ജില്ലാ ജോ. സെക്രട്ടറി അഷ്റഫ് ബോവിക്കാനം, ജില്ലാ പ്രവര്‍ത്തക സമിതി അംഗം നവാസ് ചെമ്പിരിക്ക, ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷഹീന്‍ കുണിയ, ട്രഷറര്‍ മുഹമ്മദ് പള്ളിക്കര, ഹര്‍ഷാദ് എയ്യള, ഷഹല്‍ പള്ളിക്കര, ജംഷീദ് ചെമ്പിരിക്ക, താജുദീന്‍ ചെമ്പിരിക്ക, മുഷമ്മിര്‍ ചെമ്പിരിക്ക, ജാഫര്‍, അസ്ഹറുദ്ധീന്‍, ഫത്താഹ്, ഇസ്മായില്‍, ഖാദര്‍, അദ്‌നാന്‍, ബഹാസ് സംബന്ധിച്ചു.

Post a Comment
0 Comments