തിരുവനന്തപുരം (www.evisionnews.co): പി.എസ്.സി ചോദ്യങ്ങള്‍ മലയാളത്തിലാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ മറികടന്നാല്‍ മലയാള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടില്ലെന്ന് ചെയര്‍മാന്‍ എം.കെ സക്കീര്‍. കേരള ഭരണ സര്‍വീസ് ഉള്‍പ്പെടെയുള്ള ഉന്നത ജോലികളിലേക്ക് പരീക്ഷ നടത്തുമ്പോള്‍ ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കാന്‍ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്. അതു മറികടക്കാനായാല്‍ മലയാള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് എതിര്‍പ്പില്ല. മലയാളത്തില്‍ ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനോട് പി.എസ്.സിക്കും സര്‍ക്കാരിനും തത്വത്തില്‍ യോജിപ്പാണെന്നും എം.കെ സക്കീര്‍ മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് സക്കീര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. 'ചോദ്യങ്ങള്‍ മലയാളത്തില്‍ തയാറാക്കുന്നതിനുള്ള ബുദ്ധിമുട്ടായി പി.എസ്.സി നേരിടുന്നത് ചോദ്യങ്ങള്‍ തയാറാക്കുന്ന അധ്യാപകരുടെ ബുദ്ധിമുട്ടാണ്. കേരളത്തിലെ സര്‍വകലാശാലാ അധ്യാപകരാണ് പി.എസ്.സിക്കായി ചോദ്യങ്ങള്‍ തയാറാക്കുന്നത്.

Post a Comment
0 Comments