ദേശീയം (www.evisionnews.co): രാജ്യത്ത് ഏറ്റവുമധികം ആളുകളുടെ മാതൃഭാഷയല്ല ഹിന്ദിയെന്ന് കാണിച്ച് സെന്‍സ് കണക്കുകള്‍. 2011ലെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് ജനസംഖ്യയുടെ 43.63 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നതെന്നാണ് കണക്ക്. ഇവരില്‍ തന്നെ തനത് ഹിന്ദി സംസാരിക്കുന്നത് 26ശതമാനം പേര്‍ മാത്രമാണ്. ഹിന്ദിയുടെ മറ്റ് വകഭേദങ്ങളാണ് ബാക്കിയുള്ളവരുടെ മാതൃഭാഷ.
ഇതില്‍ ഭോജ്പുരിയാണ് മുമ്പില്‍ നില്‍ക്കുന്നത്. ബീഹാറിലെ ഗ്രാമപ്രദേശങ്ങളിലും ഉത്തര്‍പ്രദേശിലെ വിവിധയിടങ്ങളിലും ഭോജ്പുരി സംസാരിക്കുന്നു. ബീഹാറില്‍ സോതിപുര അഥവ സെന്‍ട്രല്‍ മൈഥിലി സംസാരിക്കുന്നവരും ഉണ്ട്. മധുബനി, ദര്‍ബംഗ ജില്ലകളിലാണ് ഇത്. ഹിന്ദി മേഖലകളെന്ന് കരുതപ്പെടുന്ന ഉത്തരേന്ത്യന്‍ പ്രദേശങ്ങില്‍ സന്താളി, ദോാഗ്രി, കശ്മീരി, ബോഡോ എന്നീ പ്രാദേശിക ഭാഷകളും പ്രചാരത്തിലുണ്ട്.
ഹിന്ദിയോ അതിന്റെ വകഭേദങ്ങളോ സംസാരിക്കാത്തവര്‍ ജനസംഖ്യയുടെ 56 ശതമാനത്തിലധിം പേരാണ്. എട്ടു ശതമാനത്തിലേറെ പേര്‍ ബംഗാളി സംസാരിക്കുന്നു. ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ഭാഷ. രാജ്യത്തെ ഏറ്റവും കൂടുതല്‍ പേര്‍ സംസാരിക്കുന്ന ഭാഷയെന്ന നിലക്ക് ഹിന്ദിക്ക് പൊതുഭാഷയാവാന്‍ സാധിക്കുമെന്ന നിലയ്ക്കായിരുന്നു ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസംഗം.

Post a Comment
0 Comments