ഉപ്പള (www.evisionnews.co): യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ എം.സി ഖമറുദ്ധീന് മഞ്ചേശ്വം മണ്ഡലത്തില്‍ ഉജ്വല വരവേല്‍പ്പ് നല്‍കി. നൂറുകണക്കിന് യു.ഡി.എഫ് പ്രവര്‍ത്തികരാണ് മണ്ഡലം ഓഫീസ് പരിസരത്ത് സ്ഥാനാര്‍ത്ഥിയെ മുദ്രാവാക്യം വിളിച്ച് സ്വകരിച്ചാനയിച്ചത്.
പി.ബി അബ്ദുല്‍ റസാഖിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന എം.എല്‍.എ സ്ഥാനത്തേക്ക് മഞ്ചേശ്വരം മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി എം.സി ഖമറുദ്ദീനെ ബുധനാഴ്ചയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യപിച്ചത്. മണ്ഡലം ഓഫീസില്‍ നല്‍കിയ സ്വീകരണ പരിപാടി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ടി.എ മൂസ, മഞ്ചുനാഥ ആള്‍വ, എം. അബ്ബാസ്, എ.കെ.എം അഷ്‌റഫ്, അര്‍ഷാദ് വോര്‍ക്കാടി, ഡി.എം.കെ മുഹമ്മദ്, മൂസാ ബി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി കെ. അബ്ദുള്ളക്കുഞ്ഞി ചെര്‍ക്കള, അഷ്‌റഫ് കളര്‍ള, അബ്ബാസ് ഒണന്ത, അസീസ് കളത്തൂര്‍, ഹാഷിം ബംബ്രാണി, എ.കെ ആരിഫ്, സൈഫുള്ള തങ്ങള്‍, റഹ്മാന്‍ ഗോള്‍ഡന്‍, സവാദ് അംഗഡിമുഗര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment
0 Comments