ദേശീയം (www.evisionnews.co): സ്പീക്കര്‍ അയോഗ്യരാക്കിയ വിമത കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ പ്രതിനിധീകരിച്ചിരുന്ന കര്‍ണാടകയിലെ 15 മണ്ഡലങ്ങളില്‍ പ്രഖ്യാപിച്ച ഉപതെരഞ്ഞെടുപ്പ് മാറ്റിവെച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ 21ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് മത്സരിക്കാന്‍ അനുമതി നല്‍കുകയോ ഇടക്കാല ഉത്തരവിറക്കുകയോ ചെയ്യണമെന്നാവശ്യപ്പെട്ട് അയോഗ്യരാക്കിയ എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യം കോടതിയെ അറിയിച്ചത്. ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ ഉപതിരഞ്ഞെടുപ്പ് നീട്ടിവെയ്ക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
കേരളത്തിലടക്കം ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഒക്ടോബര്‍ 21ന് കര്‍ണാടകത്തിലെ 15മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എം.എല്‍.എമാരെ അയോഗ്യരാക്കിയ നടപടിയില്‍ തെറ്റില്ലെന്ന് സുപ്രീം കോടതി കണ്ടെത്തിയാല്‍ വൈകാതെ തന്നെ തെരഞ്ഞെടുപ്പ് നടന്നേക്കും. മറിച്ചാണ് നടപടിയെങ്കില്‍ കൂടുതല്‍ നിയമകുരുക്കകളിലേക്ക് പോകും.

Post a Comment
0 Comments