കാസര്‍കോട് (www.evisionnews.co): ഖാസി സി.എം അബ്ദുള്ള മൗലവിയുടെ കൊലയാളികളെ ശാസ്ത്രീയമായി അന്വേഷിച്ച് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്ഒപ്പുമരച്ചുവട്ടില്‍ നടത്തിവരുന്ന സത്യഗ്രഹ സമരം 353-ാം ദിവസത്തിലേക്ക്. സമരം ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒക്ടോബര്‍ ഒമ്പതിന് രാപ്പക്കല്‍ സമരം നടത്താന്‍ യോഗം തിരുമാനിച്ചു.
ആക്ഷന്‍ കമ്മിറ്റി വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ഖാദര്‍ സഅദിഅധ്യക്ഷത വഹിച്ചു. സിദ്ധീഖ് നദ്‌വി ചേരൂര്‍ ഉദ്ഘാടനം ചെയ്തു. ബി.കെ അബ്ബാസ് ഹാജി, ഉബൈദുള്ള കടവത്ത്, സി.എം അബ്ദുല്ലക്കുഞ്ഞി ചെമ്പിരിക്ക, ആമു പാണ്ടിക്കണ്ടം, എം. മുഹമ്മദ്. അബ്ദുല്‍ ജലീല്‍, ശരീഫ് ചെമ്പിരിക്ക, സഹീദ് ചേരൂര്‍, അബൂബക്കര്‍ ഉദുമ, താജുദ്ദീന്‍ പടിഞ്ഞാര്‍ പ്രസംഗിച്ചു.
Post a Comment
0 Comments