കാഞ്ഞങ്ങാട് (www.evisionnews.co): അതിഞ്ഞാലിലെ സ്വകാര്യ ആസ്പത്രിയില്‍ യുവതികളടക്കം ഇരിക്കുന്ന സമയത്ത് നഗ്‌നത പ്രദര്‍ശനം നടത്തിയ യുവാവിനെതിരെ പൊലിസ് കേസെടുത്തു. തിരുവോണ നാളില്‍ വൈകിട്ട് 5.15നാണ് സംഭവം. ആസ്പത്രിയിലെ പ്രസവ മുറിക്ക് പുറത്തെ കസേരയില്‍ യുവതികളടക്കം ഇരിക്കുന്ന സമയത്ത് നഗ്‌നത പ്രദര്‍ശനം നടത്തിയ രാവണീശ്വരത്തെ ജയന്തന്‍ (35) നെതിരെയാണ് പൊലിസ് കേസെടുത്തിരിക്കുന്നത്. ഹൊസ്ദുര്‍ഗ് പൊലിസ് സ്റ്റേഷനില്‍ 544/19 നമ്പറില്‍ രജിസ്ട്രര്‍ ചെയ്ത കേസില്‍ ഐ.പി.സി 509, കേരള പൊലിസ് ആക്ടിലെ 19 (ഏ) വകുപ്പുകളിലുമാണ് കേസെടുത്തിരിക്കുന്നത്.

Post a Comment
0 Comments