Type Here to Get Search Results !

Bottom Ad

ഓണാഘോഷത്തിനിടെ സംഘര്‍ഷം: പോലിസ് ജീപ്പ് അടിച്ചു തകര്‍ത്തു

കാഞ്ഞങ്ങാട് (www.evisionnews.co): തൈക്കടപ്പുറം കൊട്രച്ചാല്‍ ഗ്യാലക്സി ആര്‍ട്ട്സ് ആന്റ്‌സ് പോര്‍ട്സ് ക്ലബ് സംഘടിപ്പിച്ച ഓണാഘോഷത്തിനിടയില്‍ സംഘര്‍ഷം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് ജീപ്പ് ഒരു സംഘം അടിച്ചുതകര്‍ത്തു. ഗ്യാലക്സി ക്ലബിന്റെ ഓണാഘോഷത്തിനിടയിലാണ് ബുധനാഴ്ച രാത്രിയോടെ സംഘര്‍ഷമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് 15പേര്‍ക്കെതിരെ പൊലിസ് കേസെടുത്തു. ഒരാളെ അറസ്റ്റു ചെയ്തു. കൊട്രച്ചാല്‍ സ്വദേശി രാജുവിന്റെ മകന്‍ ധനൂപി (25)നെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്.

കണിച്ചിറയില്‍ നിന്നുംവന്ന ഒരു സംഘം ആളുകള്‍ ഓണാഘോഷം അലങ്കോലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് കണ്‍ട്രോള്‍ റൂം എസ്.ഐ മോഹനന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അക്രമം തടയാന്‍ ശ്രമിക്കുന്നതിടിയില്‍ പൊലിസ് ജീപ്പ് അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പൊലിസ് 11പേര്‍ക്കെതിരെ കേസെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad