Type Here to Get Search Results !

Bottom Ad

കാര്‍പെറ്റ് വിരിച്ച്, മാലിന്യം കൊണ്ടിട്ട് ശുചീകരണം' മോദിയെ ട്രോളി സോഷ്യല്‍ മീഡിയ


ദേശീയം (www.evisionnews): ശുചീകരണ തൊഴിലാള്‍ക്കൊപ്പം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വേര്‍തിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ. ഉത്തര്‍പ്രദേശിലെ മഥുരയില്‍ നടന്ന ചടങ്ങിലാണ് ശുചീകരണ തൊഴിലാളികളോടൊപ്പം പ്രധാനമന്ത്രി ചിലവഴിച്ചത്. അഴുക്കു ചാലുകളില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന സ്ത്രീ തൊഴിലാളികള്‍ക്കൊപ്പം ഇരുന്ന് നരേന്ദ്ര മോദി അവ വേര്‍തിരിക്കുന്നതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് സമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്.

കാര്‍പെറ്റ് വിരിച്ച് സ്റ്റേജില്‍ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യങ്ങളും ഇതിനു ചുറ്റുമായി തൊഴിലാളികള്‍ക്കൊപ്പമിരിക്കുന്ന പ്രധാനമന്ത്രിയുടെയും ചിത്രങ്ങളാണ് പുറത്തു വന്നത്. ശുചീകരണ തൊഴിലാളികളുമായി സംസാരിക്കുന്നതും പ്ലാസ്റ്റ് മാലിന്യം വേര്‍ത്തിരിക്കുന്നതുമായ ചിത്രങ്ങളുമുണ്ട്. ഇതോടെ പണം ചിലവഴിച്ച് പ്രധാനമന്ത്രി നടത്തിയത് പ്രഹസനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമര്‍ശനം ഉയര്‍ന്നത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad