കൊല്‍ക്കത്ത (www.evisionnews.co): ദേശീയ പൗരത്വ പട്ടിക (എന്‍.ആര്‍.സി)യുടെ പരിഭ്രാന്തിയില്‍ പശ്ചിമബംഗാളിലെ ജനങ്ങള്‍. രേഖകള്‍ ശരിയാക്കാനും പുതുക്കാനും വിവരങ്ങള്‍ ചേര്‍ക്കാനുമായി ആയിരങ്ങളാണ് ജില്ലയിലെ ഓഫീസുകളില്‍ എത്തുന്നത്. രാവിലെ മുതല്‍ വൈകീട്ടു വരെ വരി നിന്നിട്ടും നിരാശരായി മടങ്ങുന്നവരുടെ എണ്ണവും കുറവല്ല.
ഡിജിറ്റല്‍ റേഷന്‍ കാര്‍ഡും വോട്ടര്‍ പട്ടിക പരിശോധനയും കഴിഞ്ഞയാഴ്ചയാണ് ബംഗാളില്‍ ആരംഭിച്ചത്. രേഖകള്‍ പുതുക്കാന്‍ ആവശ്യപ്പെട്ടത് എന്‍.ആര്‍.സി പ്രക്രിയയുടെ ഭാഗമാണെന്ന് ഗ്രാമീണര്‍ കരുതുന്നത്. എന്‍.ആര്‍.സിയുമായി ബന്ധപ്പെട്ട് നിലവില്‍ സംസ്ഥാനത്ത് 11 ആത്മഹത്യകള്‍ നടന്നിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കുന്നത്.
എന്നാല്‍ ബംഗാളില്‍ എന്‍.ആര്‍.സി നടപ്പാക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന കുച്ച് ബീഹാര്‍, ജല്‍ പൈഗുരി, മാള്‍ഡ, മുര്‍ഷിദാബാദ്, നാദിയ എന്നിവിടങ്ങളിലെ ആളുകളാണ് തിരക്കിട്ട് രേഖകള്‍ തയ്യാറാക്കുന്നത്. മുസ്ലീങ്ങള്‍ കൂടുതലായുള്ള പ്രദേശമാണിത്.
Post a Comment
0 Comments