Type Here to Get Search Results !

Bottom Ad

വിനോദ സഞ്ചാരികളെ സ്വാഗതം ചെയ്ത് സൗദി; ടൂറിസം വിസ ഇന്നുമുതല്‍ അനുവദിക്കും

Related image

റിയാദ് (www.evisionnews.co): ഇനി മുതല്‍ സൗദി ടൂറിസം വിസ അനുവദിക്കും. സൗദി അറേബ്യയുടെ ടൂറിസം മേധാവി പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ മുതല്‍ ടൂറിസ്റ്റ് വിസകള്‍ അനുവദിച്ചു തുടങ്ങും.

എണ്ണയെ മാത്രം ആശ്രയിക്കുന്നതിനു പകരം സമ്പദ് വ്യവസ്ഥയെ വിപുലീകരിക്കുകയെന്ന ലക്ഷ്യമിട്ടാണ് സൗദി നീക്കം. ‘സൗദി അറേബ്യയെ അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുകയെന്നത് രാജ്യത്തെ സംബന്ധിച്ച് ചരിത്രപരമായ നിമിഷമാണ്.’ ടൂറിസം മേധാവി അഹമ്മദ് അല്‍ ഖതീബ് പ്രസ്താവനയില്‍ അറിയിച്ചു.

പുരുഷ രക്ഷിതാവിനൊപ്പമല്ലാതെ സ്ത്രീകള്‍ക്കും സൗദിയിലെത്താം. 49 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്കാണ് 90 ദിവസത്തെ ടൂറിസ്റ്റ് വിസ അനുവദിക്കുക. 80 ഡോളര്‍ അതായത് 5670 രൂപയാണ് ടൂറിസ്റ്റ് വിസയ്ക്കുള്ള ഫീസ്. മെക്കയിലേക്കും മദീനയിലേക്കും പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad