Type Here to Get Search Results !

Bottom Ad

ഇന്‍ഷൂറന്‍സ് തട്ടിപ്പിനിരയായ തൊഴിലാളിയെ പ്രലോഭിപ്പിച്ച് പരാതി പിന്‍വലിപ്പിക്കാന്‍ ശ്രമം

കാഞ്ഞങ്ങാട് (www.evisionnews.co): ഇന്‍ഷൂറന്‍സ് തട്ടിപ്പിന് ഇരയായ ഓട്ടോ തൊഴിലാളിയെ പ്രലോഭിപ്പിച്ച് ഓട്ടോ കണ്‍സള്‍ട്ട് ഏജന്റിനെതിരെ ഹോസ്ദുര്‍ഗ്ഗ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിപ്പിച്ച് കേസില്‍ നിന്നും ഊരാനുള്ള ഏജന്റിന്റെ ശ്രമം എസ്.ടി.യു മോട്ടോര്‍ ഫെഡറേഷന്‍ മാണിക്കോത്ത് യൂണിറ്റ് പ്രവര്‍ത്തകര്‍ ഇടപെട്ട് തടഞ്ഞു. തൊഴിലാളിയെ ഏജന്റിന്റെ വലയില്‍ നിന്ന് രക്ഷപ്പെടുത്തുകയും ചെയ്തു. 

മാസങ്ങള്‍ക്ക് മുമ്പാണ് മാണിക്കോത്ത് മോട്ടോര്‍ യൂണിറ്റിലെ തൊഴിലാളി ഏജന്റിന്റെ ഇന്‍ഷൂറന്‍സ് തട്ടിപ്പിന് ഇരയായത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളിയും യൂണിറ്റ് പ്രവര്‍ത്തകരും ചേര്‍ന്ന് ഹോസ്ദുര്‍ഗ്ഗ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി തൊഴിലാളിയെ പ്രലോഭിച്ച് പരാതി പിന്‍വലിക്കാനുള്ള ഏജന്റിന്റെ ശ്രമം നിസാരമായി കാണാന്‍ കഴിയില്ലെന്നാണ് എസ് ടി യു മോട്ടോര്‍ തൊഴിലാളികള്‍ പറയുന്നത് ക്ഷേമനിധിയും ഇന്‍ഷൂറന്‍സും ഫിറ്റ്‌നസിനും വേണ്ടി മിക്ക ഓട്ടോ തൊഴിലാളികളും ഓട്ടോ കണ്‍സള്‍ട്ടിംഗ് ഏജന്റ്മാരെ സമീപിക്കലാണ് പതിവ്. ഈ സമയത്ത് ഇന്‍ഷൂറന്‍സ് ഓഫീസിലെ ഉദ്യോഗസ്ഥരും ഏജന്റും ചേര്‍ന്ന് വ്യാജ ഇന്‍ഷൂറന്‍സ് രേഖയുണ്ടാക്കി നല്‍കി തൊഴിലാളികളുകളുടെ പണം തട്ടി വഞ്ചിക്കുകയാണ്.

സൗത്ത് ചിത്താരില്‍ താമസിക്കുന്ന എസ് ടി യു മാണിക്കോത്ത് മോട്ടോര്‍ യൂണിറ്റിലെ ഓട്ടോ തൊഴിലാളി പുതിയ കോട്ട പഴയ ആര്‍.ടി ഓഫീസ് കെട്ടിട കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടോ കണ്‍സള്‍ട്ടന്റ് ഏജന്റിനെ ഇന്‍ഷൂറന്‍സും മറ്റു രേഖകളും പുതുക്കാന്‍ ഏല്‍പ്പിക്കുകയും ചെയ്തു. പിന്നീട് വാഹനം അപകത്തില്‍പെട്ടപ്പോള്‍ ഇന്‍ഷൂറന്‍സ് ലഭിക്കാനായി ചെന്നപ്പോഴാണ് രേഖ വ്യാജമാണെന്ന് മനസിലായത്. ഇത്തരം ഏജന്റ്മാരെ ജനങ്ങള്‍ തിരിച്ചറിയുകയും ബന്ധപ്പെട്ടവര്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുകയും വേണമെന്ന് എസ്.ടി.യു മോട്ടോര്‍ ഫെഡറേഷന്‍ തൊഴിലാളി യൂണിയന്‍ മാണിക്കോത്ത് യൂണിറ്റ് ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad