Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: രാഷ്ട്രീയ ശത്രുക്കളുടെ കുപ്രചരണങ്ങള്‍ തള്ളിക്കളയണമെന്ന് എ. അബ്ദുല്‍ റഹ്്മാന്‍

Image result for stu abdul rahmanകാസര്‍കോട് (www.evisionnews.co) : മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും രാഷ്ട്രീയ ശത്രുക്കള്‍ നടത്തുന്ന കുപ്രചരണങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തിരിച്ചറിയണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍ പ്രസ്താവിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സ്ഥാനാര്‍ത്ഥിയായി എം.സി ഖമറുദ്ദീനെ പ്രഖ്യാപിച്ച നിമിഷം മുതല്‍ മണ്ഡലത്തിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കയാണ്. 

തങ്ങളുടെ പ്രഖ്യാപനം കഴിഞ്ഞ് ഉപ്പളയിലെ നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ഓഫീസിലെത്തിയ സ്ഥാനാര്‍ത്ഥിക്ക് വന്‍വരവേല്‍പ്പാണ് നല്‍കിയത്. നേതാക്കളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ എത്തിച്ചേര്‍ന്നിരുന്നു മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും സത്യവുമായി പുലബന്ധം പോലും ഇല്ലാത്തതാണ്. മുസ്‌ലിം ലീഗിന്റെ മഹത്തായ പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച്് തന്നെ നേതാക്കളും പ്രവര്‍ത്തകരും ഒരു മനസോടെ മുന്നോട്ടു പോകുന്നതില്‍ വിറളിപിടിച്ച എതിരാളികള്‍ പടച്ചുവിടുന്ന വാര്‍ത്തകള്‍ക്ക് അല്‍പ്പായുസ് മാത്രമേയുള്ളൂ. മുസ്‌ലിം ലീഗിന്റെ പാരമ്പര്യം അറിയാത്തവരാണ് കുപ്രചരങ്ങള്‍ അഴിച്ചുവിടുന്നത്. പാര്‍ട്ടിയില്‍ നിന്നും ചിലര്‍ രാജിവെച്ചുവെന്ന പ്രചാരണം അസംബന്ധമാണ്.

വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്ത് ഏതുവിധത്തിലും ഉപയോഗിക്കാമെന്നിരിക്കെ സമൂഹിക മാധ്യമങ്ങളിലെ കുപ്രചാരണങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയണമെന്നും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ദീനെ ചരിത്ര ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാന്‍ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും രംഗത്തിറങ്ങി പ്രവര്‍ത്തിക്കാന്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad