തളങ്കര (www.evisionnews.co): തനിക്ക് വിദ്യനുകര്‍ന്ന് യഥാര്‍ത്ഥ പന്താവിലേക്ക് നയിക്കുന്ന ഗുരുവര്യന്മാരോടുള്ള ആദരവും ബഹുമാനവും നിലനിര്‍ത്താന്‍ വിദ്യാര്‍ത്ഥി സമൂഹം തയാറാവണമെന്നും അവരോടുള്ള അനാദരവും അവിവേക പ്രവര്‍ത്തനവും നാശത്തിലേക്ക് നയിക്കുമെന്നും സമസ്ത ജില്ലാ പ്രസിഡന്റ് ഖാസി താഖാ അഹമ്മദ് മൗലവി അഭിപ്രായപ്പെട്ടു.
സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡിന്റെ ആഹ്വാന പ്രകാരം മദ്രസകളില്‍ നടക്കുന്ന മുഅല്ലിം ദിനത്തോടനുബന്ധിച്ച് ഖാസിലേന്‍ റൗലത്തുല്‍ ഉലൂം മദ്രസയില്‍ നടന്ന ഗുരുവന്ദന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനേജര്‍ സിറാജുദ്ദീന്‍ ഖാസിലേന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പ്രധാന അധ്യാപകന്‍ എം.എ അബ്ദുല്‍ ഖാദിര്‍ മൗലവിക്ക് വിദ്യാര്‍ത്ഥികള്‍ ഏര്‍പ്പെടുത്തിയ ഗുരുവന്ദനം അവാര്‍ഡ് ഖാസി നല്‍കി. സദര്‍ മുഅല്ലിം റഷീദ് മൗലവി, മുഹമ്മദലി വാഫി, അബ്ദുല്‍ ഹക്കീം, മുഹമ്മദ് റാഫി വാഫി, അഹമ്മദ് ഷറഫുദീന്‍ വാഫി, മദ്രസ ലീഡര്‍ മിദ്‌ലാജ്, അഫ്താബ് പ്രസംഗിച്ചു.

Post a Comment
0 Comments