ഉദുമ (www.evisionnews.co): സുന്നീ യുവജന സംഘം ഉദുമ മണ്ഡലം ആദര്‍ശ പാഠശാലയും അടുത്ത കാലത്ത് മരിച്ചുപോയ സമസ്ത പണ്ഡിതന്മാരുടെ അനുസ്മരണവും സെപ്തംബര്‍ 28ന് രാവിലെ 10മണിക്ക് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടത്തന്‍ മണ്ഡലം പ്രവര്‍ത്ത സമിതി യോഗം തീരുമാനിച്ചു. പ്രസിഡന്റ്് സയ്യിദ് നജ്മുദ്ധീന്‍ തങ്ങള്‍ യമാനി അധ്യക്ഷത വഹിച്ചു. ജിാ സെക്രട്ടറി ഹംസത്തു സഅദി ബോവിക്കാനം ഉദ്ഘാടനം ചെയ്തു. താജുദ്ധീന്‍ ചെമ്പിരിക്ക, ഷാഹുല്‍ ഹമീദ് ദാരിമി കോട്ടിക്കുളം, മുഹമ്മദ് കുട്ടി പടുപ്പ്, അബ്ദുല്ല ഹാജി ഇല്യാസ് നഗര്‍, ഫോറിന്‍ മുഹമ്മദ് കുഞ്ഞ് സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി ഹാഷിം ദാരിമി ദേലംപാടി സ്വാഗതവും സെക്രട്ടറി റഊഫ് ബായിക്കര നന്ദിയും പറഞ്ഞു

Post a Comment
0 Comments