മുളിയാര്‍ (www.evisionnews.co): മുതലപ്പാറയില്‍ മതിലിടിഞ്ഞ് വീട് അപകടാവസ്ഥയിലായി. ജവരിക്കുളം ലക്ഷംവീട് കോളനിയിലെ റസിയയുടെ വീടാണ് മതിലിടിഞ്ഞ് അപകട ഭീഷണിയിലായത്. ചെങ്കല്ല് കൊണ്ട് നിര്‍മിച്ച സംരക്ഷണ ഭിത്തിയാണ് ഇരുപതടി താഴ്ചയിലേക്ക് ഇടിഞ്ഞുവീണത്. കുടുംബത്തിന് മതിയായ നഷ്ട പരിഹാരം നല്‍കണമെന്ന് മുസ്്‌ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. സംഭവ സ്ഥലം മുസ്്‌ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളായ ഷരീഫ് കൊടവഞ്ചി, മന്‍സൂര്‍ മല്ലത്ത്, റാഷിദ് മൂലടുക്കം, ബി.എം ഹാരിസ്, ഷഫീഖ് മൈക്കുഴി, അബ്ദുല്ല ബാങ്കോക്ക്, കെ. മുഹമ്മദ് കുഞ്ഞി സന്ദര്‍ശിച്ചു.

Post a Comment
0 Comments