Type Here to Get Search Results !

Bottom Ad

ശുചീകരണ പ്രവര്‍ത്തനവുമായി ജെ.സി.ഐ കാസര്‍കോട്


കാസര്‍കോട് (www.evisionnews.co): ജെ.സി.ഐ വാരാഘോഷത്തിന്റെ ഭാഗമായി ജെ.സി.ഐ കാസര്‍കോടിന്റെ ആഭിമുഖ്യത്തില്‍ 'ക്ലീന്‍ ഇന്ത്യാ ഡ്രൈവ്' എന്ന പേരില്‍ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരം ശുചീകരിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ റഹ്മാന്‍ പാണത്തൂര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കാസര്‍കോട് പ്രസിഡന്റ് ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. പി.പി ഉമ്മര്‍, അബ്ദുല്‍ റസാഖ്, രാമചന്ദ്രന്‍ സംസാരിച്ചു. സി.കെ അജിത്ത് കുമാര്‍, എന്‍.എ ആസിഫ്, എ.എ ഇല്ലാസ്, ബിനീഷ് മാത്യൂ, ടി.എം.എ ഖാദര്‍ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments

Top Post Ad

Below Post Ad