Type Here to Get Search Results !

Bottom Ad

ഇന്ത്യന്‍ അതിര്‍ത്തിയിലും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഭൂചലനം: 6.3 തീവ്രത രേഖപ്പെടുത്തി

ദേശീയം (www.evisionnews.co): പാകിസ്ഥാന്‍-ഇന്ത്യ അതിര്‍ത്തി പ്രദേശത്ത് വൈകിട്ട് 4.31ഓടെ റിക്ടര്‍ സ്‌കെയിലില്‍ 6.3തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 40 കിലോമീറ്റര്‍ താഴ്ചയിലായിരുന്നു ഭൂകമ്പം.

പഞ്ചാബ്, ഹരിയാന എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യയില്‍ ഭൂചലനം അനുഭവപ്പെട്ടതായി ഭൂകമ്പ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആളപായവും വസ്തുനാശവും ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പരിഭ്രാന്തരായ ആളുകള്‍ പ്രദേശത്തെ ചില സ്ഥലങ്ങളില്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും പുറത്തേക്ക് ഓടി.

അമേരിക്കന്‍ ഐക്യനാടുകളിലെ ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അനുസരിച്ച്, മിര്‍പൂര്‍ ജില്ലയുടെ തലസ്ഥാനമായ ന്യൂ മിര്‍പൂര്‍ നഗരത്തില്‍ നിന്നും 3 കിലോമീറ്റര്‍ അകലെയാണ് പ്രഭവകേന്ദ്രം. ഇത് പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെ ഏറ്റവും വലിയ നഗരമാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad