കേരളം (www.evisionnews.co): ഉപതെരഞ്ഞെടുപ്പിന് 25ദിവസം മാത്രം ബാക്കിയിരിക്കെ പ്രഖ്യാപിച്ച അഞ്ചു മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സജീവമായി. ഒരുമുഴം മുമ്പെ സി.പി.എം അഞ്ചു മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.
യുവാക്കള്‍ക്കൊപ്പം പ്രവര്‍ത്തന പരിചയമുള്ള സ്ഥാനാര്‍ത്ഥികളെ കൂടി പരിഗണിച്ചാണ് കോടിയേരി പറഞ്ഞു. എല്ലാവരും പുതുമുഖങ്ങളാണെങ്കിലും ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെന്നും അദ്ദേഹം പറഞ്ഞു.
വട്ടിയൂര്‍ക്കാവില്‍ തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും കോന്നിയില്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് ജെനീഷ് കുമാറും മത്സരിക്കും. അരൂരില്‍ ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റംഗം മനു സി. പുളിക്കലാണ് സി.പി.എം സ്ഥാനാര്‍ത്ഥി. മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പുവിന് പകരം ജില്ലാ കമ്മറ്റിയംഗം ശങ്കര്‍ റൈ മത്സരിക്കും. എറണാകുളത്ത് ഹൈക്കോടതി അഭിഭാഷകനായ മനു റോയ് എല്‍.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കും.
Post a Comment
0 Comments