കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബര്‍ 21ന് തെരഞ്ഞെടുപ്പും 24ന് വോട്ടെണ്ണലും നടക്കും. മഞ്ചേശ്വരത്തിന് പുറമെ വട്ടിയൂര്‍ കാവ്, കോന്നി, അരൂര്‍, എറണാകുളം എന്നിവിടങ്ങളിലും അന്നേ ദിവസം തെരഞ്ഞെടുപ്പ് നടക്കും. മുസ്ലിം ലീഗ് എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് മരിച്ചതിനെ തുടര്‍ന്നാണ് മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കള്ളവോട്ട് ആരോപണവുമായി എതിര്‍ സ്ഥാനാര്‍ത്ഥി ബി.ജെ.പിയിലെ കെ. സുരേന്ദ്രന്‍ കോടതിയെ സമീപിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വൈകിയത്. എം.എല്‍.എമാര്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചതാണ് മറ്റു മണ്ഡലങ്ങളില്‍ ഒഴിവ് വന്നത്.

Post a Comment
0 Comments