കാസര്‍കോട് (www.evisionnews.co): തകര്‍ന്നു തരിപ്പണമായ കാസര്‍കോട്- തലപ്പാടി, നീലേശ്വരം- കാലിക്കടവ് ദേശീയ പാതയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ നടപടി സ്വീകരിക്കാത്ത കേന്ദ്ര സര്‍ക്കാറിന്റെയും നാഷണല്‍ ഹൈവേ അതോറിറ്റി അധികൃതരുടെയും നിലപാടിനെതിരെ മനുഷ്യ മന:സാക്ഷി ഉണര്‍ത്താന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്തെ ഒപ്പുമരചുട്ടില്‍ നടത്തിയ ഉപവാസ സമരം അവസാനിച്ചു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. ദേശീയപാതയുടെ തകര്‍ച്ചക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ 24മണിക്കൂര്‍ നിരാഹാര സമരം സര്‍ക്കാറിന്റെ കണ്ണ് തുറപ്പിച്ചിരിക്കുകയാണെന്നും ഈ സമരവിജയം ജനങ്ങളുടെ വിജയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
തകര്‍ന്ന് കിടക്കുന്ന ദേശീയ പാതയിലെ യാത്ര അത്യന്തം ദയനീയാണ്. ഈ സമരം ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു. റോഡുണ്ടായാല്‍ മാത്രമേ വികസനം ഉണ്ടാവുകയുള്ളൂ. കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പോലും കാര്യങ്ങള്‍ കൊണ്ടുവരാതെ അവരെ വെള്ള പൂശുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്. ജനങ്ങള്‍ക്ക് സഹിക്കുന്നതിന് പരിധിയുണ്ട്. ഒടുവില്‍ എം.പി തന്നെ സമരത്തിന് മുന്നിട്ടിറങ്ങേണ്ടി വന്നു. അതിന് ഫലം കണ്ടു. 26ന് ഡല്‍ഹിയില്‍ റോഡ്സ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീ. ഡയറക്ടര്‍ ബാലകൃഷ്ണനുമായി എം.പിയെ ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
യു.ഡി.എഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. കൊടിക്കുന്നില്‍ സുരേഷ് എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.പി കുഞ്ഞിക്കണ്ണന്‍, ജി. രതികുമാര്‍, സെക്രട്ടറി കെ. നീലകണ്ഠന്‍, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹമ്മദലി, ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍, അഡ്വ. സി.കെ ശ്രീധരന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുസ്‌ലിം ലീഗ് ദേശീയ സമിതിയംഗം എ. ഹമീദ് ഹാജി, ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, സെക്രട്ടറി മൂസാബി ചെര്‍ക്കള, അഡ്വ. ബി. സുബ്ബയ്യ റൈ, ഖാദര്‍ മാങ്ങാട്, അഡ്വ. ഗോവിന്ദന്‍ നായര്‍, പി.കെ ഫൈസല്‍, പി.വി സുരേഷ്, സാജിദ് മൗവ്വല്‍, സി.വി ജെയിംസ്, വിനോദ് കുമാര്‍ പള്ളയില്‍ വീട്, ബാലകൃഷ്ണന്‍ പെരിയ സംബന്ധിച്ചു.
Post a Comment
0 Comments