Type Here to Get Search Results !

Bottom Ad

ഹിന്ദി ഇന്ത്യയിലെ സാധാരണക്കാരന്റെ ഭാഷയല്ല: വിഭജിച്ച് ഭരിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയതെന്ന് മുന്‍ സുപ്രീംകോടതി ജസ്റ്റിസ്


ദേശീയം (www.evisionnews.co): ഇന്ത്യയിലെ സാധാരണക്കാരന്റെ ഭാഷയല്ലെന്നും വിഭജിച്ച് ഭരിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ കൃത്രിമ ഭാഷയാണെന്നും മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ഖണ്ഡേയ കട്ജു. ഹിന്ദി ഭാഷ സംസാരിക്കുന്ന ഹിന്ദി ബെല്‍റ്റില്‍ പോലും ഹിന്ദിയ്ക്ക് പകരം ഹിന്ദുസ്ഥാനി, ഖഡീബോലീ തുടങ്ങിയവയായിരുന്നു സംസാര ഭാഷ. ഗ്രാമീണ മേഖലകളില്‍ ധാരാളം ഉപ ഭാഷകളുണ്ട് ഉദാഹരണത്തിന് അവധി, ബ്രിജ്ഭാഷ, ഭോജ്പുരി, മൈഥിലി, മഘായ്, മേവാരി, മര്‍വാരീ എന്നിങ്ങനെ പലതും ഹിന്ദുസ്ഥാനി സംസാരിക്കുന്നവര്‍ക്ക് പോലും മനസിലാക്കാന്‍ കഴിയാത്തതായിരുന്നുവെന്ന് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ഖണ്ഡേയ കട്ജു അഭിപ്രായപ്പെടുന്നു. 

ഹിന്ദിയും ഹിന്ദുസ്ഥാനിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കുവാന്‍ വേണ്ടി ഞാനൊരു ഉദാഹരണം പറയാം, 'ഉധര്‍ ദേഖിയേ' (അങ്ങോട്ടു നോക്കൂ) എന്ന് നമ്മള്‍ പറയാറുണ്ട്. ഹിന്ദിയില്‍ അതേസമയം 'ഉധര്‍ അവലോകന്‍ കീജിയേ' എന്നും പറയാറുണ്ട്. സാധാരണക്കാരന്‍ ഒരിക്കലും അവലോകന്‍ എന്ന് പറയില്ല, എപ്പോഴും ദേഖിയേ എന്നാണ് പറയുക.

1947 വരെ ഇന്ത്യയില്‍ ഭൂരിഭാഗം സ്ഥലങ്ങളിലും ഹിന്ദു, സിഖ്, മുസ്ലിം, വ്യത്യാസമില്ലാതെ വിദ്യാസമ്പന്നര്‍ക്കിടയിലെ ഭാഷ ഉര്‍ദുവായിരുന്നു. പട്ടണപ്രദേശങ്ങളിലെ സാധാരണക്കാരായവരുടെ ഭാഷ ഹിന്ദുസ്ഥാനിയുമായിരുന്നു. ഭര്‍തേന്ദു ഹരിശ്ചന്ദ്ര ഉള്‍പ്പെടെയുള്ള ഏജന്റുമാര്‍ വഴി രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കാന്‍ ബ്രിട്ടീഷുകാര്‍ കൃത്രിമമായി ഉണ്ടാക്കിയെടുത്തതാണ് ഹിന്ദി. ഹിന്ദി ഹിന്ദുക്കളുടേതെന്നാക്കിയാണ് പ്രചാരം നടത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad