കാഞ്ഞങ്ങാട് (www.evisionnews.co): നഗരത്തിലെ സീബ്ര ലൈന്‍ മുറിച്ച് കടക്കുന്നതിനിടെ തളങ്കര സ്വദേശിയായ യുവാവിനെ കാറിടിച്ച് തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ യുവാവ് പതിനഞ്ച് മിനുറ്റോളം റോഡില്‍കിടന്നു. ബസ് സ്റ്റാന്റിന് മുന്‍വശത്തെ സീബ്രാ ലൈനിലാണ് സംഭവം. തളങ്കര പടിഞ്ഞാറിലെ പരേതനായ അബ്ദുല്‍ റഹിമാന്റെ മകന്‍ ഹമീദിനെയാണ് (50) കാറിടിച്ച് തെറിപ്പിച്ചത്. സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആസ്പത്രിയിലെത്തിച്ചത്. കാഞ്ഞങ്ങാട്ടെ സുഹൃത്തിനെ കാണാനെത്തിയതായിരുന്നു ഇയാള്‍. കെ.എല്‍ 14എച്ച് 5985 ടാക്‌സി കാറാണിടിച്ചത് തിരക്കുള്ള ഈ റോഡില്‍ പൊലീസില്ലാത്തതാണ് യാത്രക്കാരെ ചൊടിപ്പിച്ചത്. സീബ്ര ലൈനില്‍ പകല്‍ പോലും ജീവന്‍ പണയം വെച്ചാണ് യാത്രക്കാര്‍ റോഡ് ക്രോസ് ചെയ്യുന്നത്. അപകടത്തിനിടയാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment
0 Comments