അബുദാബി (www.evisionnews.co): അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന നിര്‍ധന പെണ്‍കുട്ടികളെ കണ്ടെത്തി വിവാഹം ചെയ്തു നല്‍കുന്ന പദ്ധതിയായ സിവാജ്- 2020 ലോഗോ പ്രകാശനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ചന്ദ്രിക ഡയറക്ടര്‍ മെട്രോ മുഹമ്മദ് ഹാജിക്ക് നല്‍കി പ്രകാശനം ചെയ്തു. കാഞ്ഞങ്ങാട് മാണിക്കോത്ത് നടന്ന പ്രൗഢ ഗംഭീരമായ പരിപാടിയില്‍
മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീന്‍, ജനറല്‍ സെക്രട്ടറി അബ്ദുറഹ്്മാന്‍, ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വണ്‍ ഫോര്‍ അബ്ദുല്‍ റഹ്മാന്‍, മുസ്ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡന്റ് കെ.എ ബക്കര്‍, മണ്ഡലം സെക്രട്ടറി എ.ബി ഷാഫി, ഹമീദ് ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, അബുദാബി കെ.എം.സി.സി ഉദുമ മണ്ഡലം പ്രസിഡന്റ് ആലൂര്‍ സലാം മാങ്ങാട്, അഷ്‌റഫ് മൗവ്വല്‍, അബ്ദുല്ല പരപ്പ, മജീദ് ചിത്താരി, ഹാരിസ് പള്ളിക്കര, ശിഹാബ് പൂച്ചക്കാട് സംബന്ധിച്ചു.

Post a Comment
0 Comments