കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം. ശങ്കര്‍റൈ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. തിങ്കളാഴ്ച രാവിലെ 11ന് വിദ്യാനഗറിലെ കലക്ടറേറ്റില്‍ റിട്ടേണിംഗ്് ഓഫീസറായ ഡെപ്യൂട്ടി കലക്ടര്‍ പ്രേമചന്ദ്രന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. സി.പി.ഐ.എം ജില്ലാ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരത്തില്‍ നിന്ന് നേതാക്കള്‍ക്കൊപ്പം എത്തിയാണ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിച്ചത്. പി. കരുണാകരന്‍, പി.കെ ശ്രീമതി, സിഎച്ച് കുഞ്ഞമ്പു, കെപി സതീഷ് ചന്ദ്രന്‍, ടിവി രാജേഷ് എം.എല്‍.എ, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രവീശതന്ത്രി കുണ്ടാര്‍ പത്രിക സമര്‍പ്പിച്ചു. കാസര്‍കോട് കലക്ട്രേറ്റിലാണ് ബി.ജെ.ബി നേതാക്കളോടൊപ്പം എത്തി പത്രിക സമര്‍പ്പിച്ചു.
Post a Comment
0 Comments