കാഞ്ഞങ്ങാട് (www.evisionnews.co): ജീവിത ഗന്ധിയായ ചിത്രം പകര്‍ത്തിയ അനീഷിന് ഫോട്ടോ ഗ്രഫി മത്സരത്തില്‍ അംഗീകാരം. സി.ഐ.ടി.യു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ഫോട്ടോഗ്രഫി മത്സരത്തിലാണ് പിലിക്കോട് കാലിക്കടവിലെ അനീഷ് തിളങ്ങിയത്. തൊഴില്‍ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സമ്മേളനത്തില്‍ കേരള ഫോട്ടോഗ്രാഫേഴ്സ് യൂണിയന്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചത്.
നീലേശ്വരം പള്ളിക്കരയിലെ റെയില്‍വെ മേല്‍പാലത്തില്‍ ജോലി ചെയ്യുന്നവരുടെ ചിത്രമാണ് അനീഷ് ഒപ്പിയെടുത്തത്. കഴിഞ്ഞ 20 വര്‍ഷമായി കാലിക്കടവില്‍ സ്റ്റുഡിയോവുമായി അനീഷ് ഫോട്ടോഗ്രാഫി രംഗത്തുണ്ട്. മത്സരത്തില്‍ രണ്ടാം സ്ഥാനമാണ് അനീഷിന് ലഭിച്ചത്.
Post a Comment
0 Comments