കാസര്‍കോട് (www.evisionnews.co): കാസര്‍കോട് നുള്ളിപ്പാടിയിലെ കെയര്‍വെല്‍ ആശുപത്രിക്ക് നേരെയുണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് അമ്പതോളം പേര്‍ക്കെതിരെ കേസെടുത്തു. ആശുപത്രി മാനേജര്‍ അബ്ദുല്‍ നാസറിന്റെ പരാതിയിലാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30മണിയോടെയാണ് ആശുപത്രിയിലെത്തിയ ഒരു സംഘം വ്യാപകമായി അക്രമം അഴിച്ചുവിട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കുഡ്‌ലുവിലെ സന്തോഷിനെ (20) പ്രിന്‍സിപ്പല്‍ എസ്.ഐ മെല്‍വിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തിരുന്നു.
കേസിലെ മറ്റു പ്രതികളായ ബട്ടംപാറയിലെ മഹേഷ്, പ്രശാന്ത് എന്നിവര്‍ക്കുവേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. 143, 147, 427, 448, കേരള ആരോഗ്യവകുപ്പ് 2012 ആക്ട് വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായി മാനേജര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി.

Post a Comment
0 Comments