മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.co): മൊഗര്‍ ഡിഫന്‍സ് ആര്‍ട്ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച ഡിഫന്‍സ് പൂരം സമാപിച്ചു. കൂട്ടയോട്ടം, വടംവലി, വിവിധ നാടന്‍ കലാമത്സരങ്ങള്‍ അരങ്ങേറി. രണ്ട് ടീമുകളായി നടത്തിയ മത്സരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു, ഡിഫന്‍സ് വടക്ക് ജേതാക്കളായി.
വടംവലിയില്‍ ഡിഫന്‍സ് തെക്ക് വിജയിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് യൂത്ത് കോര്‍ഡിനേറ്റര്‍ എം.എ നജീബ്, നെഹ്‌റു യുവ കേന്ദ്ര കോര്‍ഡിനേറ്റര്‍ സഹദ് ബാങ്കോട് സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Post a Comment
0 Comments