കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിലെ വിവിധ മുന്നണികളുടെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളുടെ കാര്യത്തിലും ചര്‍ച്ച അന്തിമഘട്ടത്തിലാണ്. അഞ്ചുമണ്ഡലങ്ങളിലേക്കുമുള്ള എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ ഇന്ന് ധാരണയാകുമെന്നാണ് വിവരം. മഞ്ചേശ്വരത്ത് സി.എച്ച് കുഞ്ഞമ്പു, കെ.ആര്‍ ജയാനന്ദ, ശങ്കരറൈ എന്നിവരും എല്‍.ഡി.എഫിന്റെ പരിഗണനയിലുണ്ട്.
കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഇന്ന് തുടക്കം കുറിക്കും. മഞ്ചേശ്വരത്തെ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പാണക്കാട്ട് പുരോഗമിക്കുകയാണ്. ഇന്നോ നാളെയും പ്രഖ്യാപനമുണ്ടാകുമെന്നാണ് വിവരം.
സീറ്റ് വിഭജനത്തിനും തയ്യാറെടുപ്പുകള്‍ക്കുമായി എന്‍.ഡി.എ നേതൃതവും ഇന്ന് ഔദ്യോഗിക ചര്‍ച്ച കൊച്ചിയില്‍ നടത്തും. മഞ്ചേശ്വരത്തേക്ക് കെ.സുരേന്ദ്രന്‍ ഇല്ലെന്ന തീരുമാനം അറിയിച്ച പശ്ചാത്തലത്തില്‍ കെ. ശ്രീകാന്തും, രവീശ തന്ത്രിയും പരിഗണനയിലുണ്ട്.

Post a Comment
0 Comments