ദേശീയം (wwwevisionnews.co): ഉത്തര്‍പ്രദേശിലെ കൗശമ്പി ജില്ലയില്‍ 16വയസുള്ള പെണ്‍കുട്ടിയെ മൂന്നുപേര്‍ കൂട്ടബലാത്സംഗം ചെയ്തു. ഇവര്‍ കുറ്റകൃത്യം മൊബൈല്‍ ഫോണുകളില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു. സംസ്ഥാന തലസ്ഥാനമായ ലഖ്നൗവില്‍ നിന്ന് 190 കിലോമീറ്റര്‍ അകലെയാണ് സംഭവം.
പ്രതികളിലൊരാളായ നസീമിനെ (20)പോലീസ് അറസ്റ്റു ചെയ്തു. മറ്റ് രണ്ട് സഹോദരന്മാരായ ചോത്കയും ബാഡ്കയും ഒളിവിലാണ്. കന്നുകാലികള്‍ക്കായി അയല്‍ ഗ്രാമത്തില്‍ കാലിത്തീറ്റ ശേഖരിക്കുകയായിരുന്നു പെണ്‍കുട്ടി. ഈസമയം മൂന്നുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.
ഞായറാഴ്ച ബലാത്സംഗ പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയോടും കുടുംബത്തോടും മോശമായി പെരുമാറിയെന്നാരോപിച്ച് രണ്ട് പോലീസുകാരെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി. തുടക്കത്തില്‍ കേസ് ഫയല്‍ ചെയ്യാന്‍ പോലീസുകാര്‍ വിസമ്മതിക്കുകയും പെണ്‍കുട്ടിയുടെ പരാതിയുടെ ആധികാരികതയെ കുറിച്ച് ചോദ്യംചെയ്യുകയും ചെയ്തു.

Post a Comment
0 Comments