കാസര്‍കോട് (www.evisionnews.co): ടൂറിസത്തിന്റെ പേരില്‍ മദ്യശാലകള്‍ തുറക്കുകയല്ല, പകരം നാടിന്റെ സാംസ്‌കാരിക പാരമ്പര്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് പഠിപ്പിച്ചു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അന്തര്‍ദേശീയ വിനോദ സഞ്ചാര ദിനത്തില്‍ തായലങ്ങാടി സീ വ്യൂ പാര്‍ക്കില്‍ എം.എസ്.എഫ് കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി സംഘടിപ്പിച്ച 'കാന്‍കോ സമ്മിറ്റ്' അഭിപ്രായപ്പെട്ടു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ഉദ്ഘാടനം ചെയ്തു. എ.എച്ച് ഹബീബ് അധ്യക്ഷത വഹിച്ചു. മോഡറേറ്റര്‍മാരായ അഫ്‌സല്‍ തളങ്കര, ആഷിഫ് അലി കൊല്ലമ്പാടി എന്നിവര്‍ ചര്‍ച്ച നിയന്ത്രിച്ചു.
മുനിസിപ്പല്‍ മുസ്്‌ലിം ലീഗ് സെക്രട്ടറി ഖാലിദ് പച്ചക്കാട്, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രടറി അഷ്ഫാഖ് തുരുത്തി, ട്രഷറര്‍ ഫിറോസ് അടുക്കത്ത്ബയല്‍, സെക്രട്ടറി ഖലീല്‍ കൊല്ലമ്പാടി, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് നവാസ് കുഞ്ചാര്‍, മണ്ഡലം പ്രസിഡന്റ് റഫീഖ് വിദ്യാനഗര്‍, ഹമീദ് സി.ഐ, മൂസാ ബാസിത്ത്, സഹദ് ബാങ്കോട്, സമീര്‍ പച്ചക്കാട്, അഷ്‌റഫ് പച്ചക്കാട്, ഖലീല്‍ അബൂബക്കര്‍, ഇബ്രാഹിം ഖാസിയാറകം, ഷാനിബ് തായലങ്ങാടി, ജസീല്‍ തുരുത്തി, ഷറാഫത്ത് പച്ചക്കാട്, സുഹൈല്‍ പള്ളിക്കാല്‍, സാബിത്ത് വിദ്യാനഗര്‍, മുബഷിര്‍ തുരുത്തി ചര്‍ച്ചയില്‍ സംബന്ധിച്ചു.
Post a Comment
0 Comments