കാസര്‍കോട് (www.evisionnews.co): സര്‍ക്കാറിനും സിപിഎമ്മിനും കടുത്ത പ്രഹരത്തിലാക്കിയ പെരിയ കല്ല്യോട്ടെ ശരത്- കൃപേഷ് കൊലക്കേസ് സി.ബി.ഐക്ക് വിട്ടു. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും പിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടുകൊണ്ട് ഹൈക്കോടതി ഉത്തരവിട്ടത്. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രവും സിംഗിള്‍ ബെഞ്ച് റദ്ദാക്കി. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തിന് രൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം വിശ്വാസ്യത ഇല്ലാത്തതാണെന്നും സാക്ഷികളേക്കാള്‍ കണക്കിലെടുത്തത് പ്രതികളുടെ മൊഴിയാണെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയായിട്ടുണ്ട്.

Post a Comment
0 Comments