കുമ്പള (www.evisionnews.co): വധശ്രമവും മയക്കുമരുന്ന് കടത്തും ഉള്‍പ്പെടെ 15ഓളം കേസുകളില്‍ പ്രതിയായ യുവാവ് പിടിയില്‍. ബന്തിയോട് കുക്കാറിലെ അമീര്‍ എന്ന ഡിക്കി അമ്മിയാണ് പിടിയിലായത്. നിരവധി കളവ്, വീടാക്രമണം, ഗള്‍ഫുകാരനെ തട്ടിക്കൊണ്ടുപോയി തോക്കുകാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍ തുടങ്ങിയ കേസുകളില്‍ പ്രതിയായ അമീര്‍ പൊലീസിനെ കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. കൂട്ടാളികളില്‍ മിക്കവരും വിവിധ കേസുകളിലായി ജയിലിലായതോടെ ഒറ്റപ്പെട്ട അമീര്‍ പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി പെര്‍മുദ ഭാഗത്തെ വനത്തില്‍ കഴിയുകയായിരുന്നു. യഥാസമയം ഭക്ഷണവും മയക്കു മരുന്നും കിട്ടാത്തതിനാല്‍ അമീര്‍ അസ്വസ്ഥനായിരുന്നുവെന്നും പറയുന്നു.
കഴിഞ്ഞ ദിവസം അമീറിന്റെ സുഹൃത്ത് പെര്‍മുദെയിലെ ഹോട്ടലില്‍ നിന്ന് ഭക്ഷണവുമായി പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടിരുന്നു. ഇതോടെ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. ഇന്ന് രാവിലെ ബേക്കൂറിലെ ബന്ധുവീട്ടില്‍ അമീര്‍ ഉള്ളതായി പൊലീസിന് വിവരം ലഭിക്കുകയും തുടര്‍ന്ന് .കുമ്പള സി.ഐ രാജീവന്‍ വലിയവളപ്പ്, ക്രൈം എസ്.ഐ രത്നാകരന്‍ പെരുമ്പള എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് വീട് വളയുകയും ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടികൂടുകയുമായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരായ അഭിലാഷ്, പ്രതീഷ് ഗോപാലന്‍, ഡെന്നീസ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Post a Comment
0 Comments