കാസര്‍കോട് (www.evisionnews.co): മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തകരുടെ അതിര് കടന്ന പ്രവര്‍ത്തങ്ങള്‍ക്കെതിരെ താക്കീതുമായി സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുങ്കൈ രംഗത്ത്. സ്ഥാനാര്‍ത്ഥി നിര്‍ണയുമായി ബന്ധപ്പെട്ട് പാണക്കാട് തങ്ങളുടെ വസതിക്ക് മുമ്പില്‍ ചിലര്‍ കാണിക്കുന്ന വികാര പ്രകടനങ്ങള്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും തങ്ങള്‍ വോയ്‌സ് സന്ദേശത്തിലൂടെ പ്രതികരിച്ചു.
പ്രദേശികവാദം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രധാന ഘടകമല്ല. പാണക്കാട് തങ്ങള്‍ പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികളെ അംഗീകരിക്കുന്ന പാരമ്പര്യമാണ് കാലങ്ങളായി തുടരുന്നത്. ഇപ്പോള്‍ ചിലര്‍ കാണിക്കുന്ന അമിതാവേശം മൂല്യശോഷണത്തിന്റെ ഭാഗമാണെന്നും അതിര് കടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി ജില്ലയിലെ മുസ്ലിം ലീഗ്, യൂത്ത് ലീഗ് നേതാക്കളെ കഴിഞ്ഞ ദിവസം പാണക്കാട്ടേക്ക് വിളിപ്പിച്ചിരുന്നു. ചര്‍ച്ചയില്‍ ഏകദേശ ധാരണയായെങ്കിലും ചില തര്‍ക്കത്തെ തുടര്‍ന്ന് പ്രഖ്യാപനം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു.

Post a Comment
0 Comments