Type Here to Get Search Results !

Bottom Ad

നവമാധ്യമ രംഗത്ത് ഇവിഷന്‍ വിപ്ലവം സൃഷ്ടിച്ചു: രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി


കാസര്‍കോട് (www.evisionnews.co): നവമാധ്യമ രംഗത്ത് കുറഞ്ഞ കാലയളവില്‍ വലിയ മുന്നേറ്റമാണ് ഇവിഷന്‍ ന്യൂസ് കൈവരിച്ചതെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എം .പി അഭിപ്രായപ്പെട്ടു. കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഇവിഷന്‍ ന്യൂസിന്റെ് അഞ്ചാം വാര്‍ഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിര്‍ഭയത്തോടെ വാര്‍ത്തകള്‍ അതിവേഗം ജനങ്ങളിലെത്തിക്കുന്നതില്‍ ഇ വിഷന്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും ഇവിഷന്റെ ചാരിറ്റി രംഗത്തെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്നും എം.പി പറഞ്ഞു. മനേജിംഗ് ഡയറക്ടര്‍ റഫീഖ് കേളോട്ട് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഹാരിസ് പട്ള സ്വാഗതം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍ ആശംസാ പ്രസംഗം നടത്തി. മുഖ്യാതിഥികളായി പങ്കെടുത്ത പ്രശസ്ത സിനിമ താരങ്ങളായ സിബി തോമസ്, ഉണ്ണിരാജ എന്നിവര്‍ക്ക് പ്രമുഖ വ്യവസായി യു.കെ യൂസുഫ് അവാര്‍ഡുകള്‍ സമ്മാനിച്ചു. ക്രീയേഷന്‍ ഗ്രൂപ്പ് എം.ഡി മുജീബ് റഹ്്മാന്‍ ചാല മുഖ്യാതിഥികള്‍ക്ക് ഉപഹാരം നല്‍കി.

പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ഭീമാ ഗോള്‍ഡുമായി സഹകരിച്ച് നടത്തിയ കേക്ക് ഫെസ്റ്റും ക്ലാപ്പ് ഔട്ട് ഈവന്റുമായി സഹകരിച്ച് നടത്തിയ മെഹന്തി ഫെസ്റ്റും ശ്രദ്ധേയമായി. കാസര്‍കോട്, മംഗളൂരു എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ മത്സരങ്ങളില്‍ പങ്കെടുക്കാനെത്തി. കേക്ക് ഫെസ്റ്റില്‍ സാജിദ കാഞ്ഞങ്ങാട് ഒന്നാം സമ്മാനത്തിനും ഷഹാന നൗഷാദ് രണ്ടാം സമ്മാനത്തിനും അര്‍ഹരായി. മെഹന്തി ഫെസ്റ്റില്‍ റിഹാന അലീന ഒന്നും സാജിദ ഹാരിസ രണ്ടും സ്ഥാനങ്ങള്‍ നേടി. ജൂറികളായ ഇര്‍ഷാദ്, സുമ്മയ്യ ഇഖ്ബാല്‍, സനി സത്താര്‍ എന്നിവര്‍ കേക്ക് ഫെസ്റ്റും നുഹ ഹസൈനാര്‍, റമീസ അലി മെഹന്തി ഫെസ്റ്റും നിയന്ത്രിച്ചു. പരിപാടിയില്‍ ഡയറക്ടര്‍മാരായ ഷംസുദ്ദീന്‍ കിന്നിംഗാര്‍, അഖിലേഷ് നഗുമുഖം, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ നവാസ് കുഞ്ചാര്‍, ക്ലാപ്പ് ഔട്ട് എം.ഡി ഖാലിദ് ഷാന്‍, നൗഫല്‍, ശരീഫ് കരിപ്പൊടി, ബീമ- മലബാര്‍ ഗോള്‍ഡ് പ്രതിനിധികള്‍ സംബന്ധിച്ചു. 























Post a Comment

0 Comments

Top Post Ad

Below Post Ad