കാസര്‍കോട് (www.evisionnews.co): പൂച്ചക്കാട് ഭൂചലനത്തിന്റെ പ്രതീതിയുണ്ടായതായി നാട്ടുകാര്‍. ചൊവ്വാഴ്ച രാത്രി 7.30 മണിയോടെയാണ് സംഭവം. മീത്തല്‍ തൊട്ടിയിലെ 15ഓളം വീടുകളിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. വീടുകളിലെ സാധനങ്ങള്‍ നിലത്തുവീണ് പൊട്ടുകയും വാതിലുകളും ജനലുകളും തനിയേ അടഞ്ഞുതുറക്കുകയും ചെയ്തു. ഇതോടെ പരിപ്രാന്തരായി വീട്ടുകാര്‍ ഓടുകയായിരുന്നു.
സംഭവമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പൂച്ചക്കാട് ചിറക്കാല്‍ പാലത്തിനടുത്തെ നാരായണന്‍, രാഘവന്‍, ഭാസ്‌ക്കരന്‍, കാര്‍ത്ത്യായനി, സുബൈര്‍, റെയില്‍വെ കൃഷ്ണന്‍, കുട്ടിയന്‍, ബാലകൃഷ്ണന്‍ തുടങ്ങിയവരുടെ വീടുകളിലാണ് ഭൂചലന പ്രതീതിയുണ്ടായത്. മറ്റു അനിഷ്ട സംഭവമൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.

Post a Comment
0 Comments