കാസര്‍കോട് (www.evisionnews.co): ദേശീയ പാതയില്‍ കാസര്‍കോട് നിയോജക മണ്ഡലത്തിലെ പെര്‍വാഡ് മുതല്‍ അണങ്കൂര്‍ വരെയുള്ള 11കിലോമീറ്റര്‍ റീ ടാറിംഗ് ചെയ്യുന്നതിന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന് 12,98,64,133 രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചതായി എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അറിയിച്ചു.
വര്‍ഷം തോറും ചില്ലറ അറ്റകുറ്റപ്പണികള്‍ ചെയ്തതല്ലാതെ അടുത്ത കാലത്തൊന്നും ഈ ഭാഗത്ത് റീ ടാറിംഗ് ചെയ്തിട്ടില്ല. 2014ലാണ് അവസാനമായി റീ ടാറിംഗ് ചെയ്തത്. ഇത്തവണ അറ്റകുറ്റപ്പണിക്ക് ഒരു കോടി രൂപ അനുവദിച്ചിരുന്നു. ഇനിയും ആവശ്യമായ തുക അനുവദിക്കുമെന്ന് നാഷണല്‍ ഹൈവെ ചീഫ് എഞ്ചിനീയര്‍ അറിയിച്ചതായി എം.എല്‍.എ പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ പ്രവൃത്തി ആരംഭിക്കാന്‍ കരാറുകാരന് നിര്‍ദേശം നല്‍കിയതായി അധികൃതര്‍ അറിയിച്ചതായും എം.എല്‍.എ അറിയിച്ചു.

Post a Comment
0 Comments