കാസര്‍കോട് (www.evisionnews.co): പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനായി സംസ്ഥാനത്തെ ഒരുകൂട്ടം കാര്‍ട്ടൂണിസ്റ്റുകള്‍ കാസര്‍കോട് ഒന്നിക്കുന്നു. ഈ മാസം ഏഴിന് പുതിയ ബസ്റ്റാന്റിലാണ് പത്തോളം കാര്‍ട്ടൂണിസ്റ്റുകള്‍ ലൈവ് കാരിക്കേച്ചര്‍ വരക്കുക. വരക്കാനിരിക്കുന്നവരില്‍ നിന്നും നിശ്ചിത തുക സംഭാവനയായി സ്വീകരിച്ച് ഒടുവില്‍ മുഴുവന്‍ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും. ബഷീര്‍ കീഴേരി, ബാദുഷ, നിഷാന്ത് ഷാ, ആര്‍.ജെ മുസഫിര്‍, ഹസന്‍ കോട്ടപറമ്പില്‍, ദിനേശ് മഞ്ചേരി, ഷദാബ് സി.എല്‍, ഹസന്‍, അലി ഹൈദര്‍, മുജീബ് പട്‌ള, ഗൗതം എന്നിവര്‍ കാസര്‍കോട് സംഘടിപ്പിക്കുന്ന പരിപാടിക്ക് നേതൃത്വം നല്‍കുക. കേരള കാര്‍ട്ടൂണ്‍ ക്ലബ് മൈന്‍ഡ് ലോട്ട് എജുക്കേഷന്‍ എന്നിവര്‍ കാസര്‍കോടിനൊരിടം കൂട്ടായ്മയുമായി ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Post a Comment
0 Comments