
പാലാ (www.evisionnews.co): പാലാ ഉപതെരഞ്ഞെടുപ്പില്‍ ആദ്യ പ്രതികരണവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി. കാപ്പനെ അനുകൂലിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന.
കരുത്തനായ മാണിയുടെ ഭൂരിപക്ഷം കുറച്ച് മിടുക്കനെന്നു തെളിയിച്ച ആളാണ് മാണി സി. കാപ്പനെന്ന് വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു. യു.ഡി.എഫിലെ പടലപ്പിണക്കം മാണി സി. കാപ്പനു ഗുണം ചെയ്യുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. ‘കെ.എം മാണിയുടെ പേരില്‍ യു.ഡി.എഫിനു വോട്ട് കിട്ടില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ തര്‍ക്കം ജനാധിപത്യത്തിനു നാണക്കേടാണ്.’- അദ്ദേഹം പറഞ്ഞു.
Post a Comment
0 Comments