Type Here to Get Search Results !

Bottom Ad

അയ്യപ്പദര്‍ശനം സാധിക്കാതെ പോയവര്‍ക്ക് മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യാന്‍ പരിപാടി; ഉദ്ഘാടനം സി.പി.എം നേതാവ്

കോഴിക്കോട് (www.evisionnews.co): ശബരിമലയിലെത്തി അയ്യപ്പദര്‍ശനത്തിനു സാധിക്കാതെ പോയവര്‍ക്കു നിയുക്ത ശബരിമല മേല്‍ശാന്തിയെ പാദനമസ്‌കാരം ചെയ്യുന്നതിനുള്ള അവസരമൊരുക്കി ഒരു പരിപാടി. ദര്‍ശനം സാധിക്കാതെ പോയ പ്രായം ചെന്നവര്‍ക്കും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമാണ് മേല്‍ശാന്തി സുധീര്‍ നമ്പൂതിരിയെ പാദനമസ്‌കാരം ചെയ്യുന്നതിനു വിവേകാനന്ദ ട്രാവല്‍സ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

കൂത്തുപറമ്പില്‍ സെപ്റ്റംബര്‍ അഞ്ചിനു വൈകിട്ട് മൂന്നരയ്ക്കു നടക്കുന്ന പരിപാടിയുടെ നോട്ടീസ് ഇതോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കഴിഞ്ഞു. പരിപാടിയുടെ അധ്യക്ഷത വഹിക്കുന്നത് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും സി.പി.ഐ.എം നേതാവുമായ ഒ.കെ വാസുവാണ്.

മുന്‍മന്ത്രി കെ.പി മോഹനന്‍, പി. സത്യപ്രകാശ് മാസ്റ്റര്‍, അഡ്വ. പി.വി സൈനുദ്ദീന്‍, കെ. പ്രഭാകരന്‍, വി.കെ സുരേഷ്ബാബു തുടങ്ങിയവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. സി.പി.ഐ.എം നേതാവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ.വി സുമേഷാണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad