കോഴിക്കോട് (www.evisionnews.co): വീടിന് സമീപത്തെ മതിലിടിഞ്ഞ് വീണ് ഏഴു വയസുകാരന് ദാരുണാന്ത്യം. പണിക്കര്‍ റോഡ് നാലുകുടി പറമ്പ് കിഴക്കരകത്ത് ദയാലു (ലാലു) വിന്റെ മകന്‍ എന്‍.പി അവിനാശ് ആണ് മരിച്ചത്. ഞായര്‍ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. വീടിന് സമീപത്തെ മതിലിടിഞ്ഞ് അവിനാശിന്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ബീച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കോട്ടൂളി സരസ്വതി വിദ്യാമന്ദിരം ഹൈസ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. അമ്മ: പ്രീതി. സഹോദരി: ഭവ്യ.

Post a Comment
0 Comments