ദേശീയം (www.evisionnews.co): ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് ഝാര്‍ഖണ്ഡില്‍ ഗ്രാമവാസികള്‍ 34 കാരനെ മര്‍ദ്ദിച്ചു കൊന്നു. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള ഖുന്തി ജില്ലയിലാണ് സംഭവം. ചെറുപ്പക്കാരനോടൊപ്പം ഉണ്ടായിരുന്ന മറ്റ് രണ്ട് പുരുഷന്മാരെയും ജനക്കൂട്ടം ആക്രമിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തു. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ബീഫ് വില്‍ക്കുന്നു എന്ന് അറിഞ്ഞതിനെ തുടര്‍ന്ന് അവിടത്തെ ഗ്രാമീണര്‍ യുവാക്കളെ പിടികൂടി തല്ലിച്ചതച്ചതായി രാവിലെ പത്ത് മണിയോടെ കരാ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള സ്റ്റേഷന്‍ ഇന്‍ ചാര്‍ജിനെ ഗ്രാമീണര്‍ അറിയിക്കുകയായിരുന്നു എന്ന്, ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് എ വി ഹോംകര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ആക്രമിക്കപ്പെട്ട മൂന്നുപേരെ റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് കൊണ്ടുപോയി. അവരില്‍ ഒരാളായ കെലെം ബാര്‍ല ഗുരുതരമായ പരിക്കുകളോടെ മരിക്കുകയായിരുന്നു. ഈ വര്‍ഷം ജൂണ്‍ 17ന് ഝാര്‍ഖണ്ഡിലെ സെറൈകേല ഖര്‍സവാനിലെ തബ്രെസ് അന്‍സാര്‍ എന്ന 24 കാരനെ ''ജയ് ശ്രീ റാം'' എന്ന് ചൊല്ലാന്‍ നിര്‍ബന്ധിച്ച് മണിക്കൂറുകളോളം തൂണില്‍ കെട്ടിയിട്ട് വടികൊണ്ട് അടിക്കുകയും നാല് ദിവസത്തിന് ശേഷം ജൂണ്‍ 22 ന് ആശുപത്രിയില്‍ വച്ച് ചെറുപ്പക്കാരന്‍ മരിക്കുകയും ചെയ്തിരുന്നു.

Post a Comment
0 Comments