കാസര്‍കോട് (www.evisionnews.co): പെരിയ ഇരട്ടക്കൊലക്കേസില്‍ എട്ടാം പ്രതി സുധീഷിന്റെ ജാമ്യാപേക്ഷയില്‍ പ്രമുഖ അഭിഭാഷകന്‍ ആളൂര്‍ വക്കീല്‍ ഹാജരാകും. കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിവെച്ചിരുന്നു. ഇതേതുടര്‍ന്ന് രാവിലെ പതിനൊന്നുമണിക്ക് മുമ്പ് തന്നെ ആളൂര്‍ വക്കീലും ഗുമസ്തരും ബോഡീഗാര്‍ഡും അടങ്ങുന്ന സംഘം കാസര്‍കോട്ടെത്തിയിരുന്നു.
നേരത്തെ ഈ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ആളൂര്‍ വക്കീലിന് മുംബൈയില്‍ ഒരു സുപ്രധാന കേസില്‍ സംബന്ധിക്കുന്നതുകൊണ്ട് ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിവക്കുകയായിരുന്നു. അതേസമയം എട്ടാം പ്രതിയുടെ കേസിന് പുറമെ ഒന്നാം പ്രതിയുടെ വക്കാലത്തും ആളൂര്‍ ഏറ്റെടുക്കുമെന്നാണ് വിവരം.

Post a Comment
0 Comments